നമ്മൾ ടിവിയിൽ പലതരം സൂപ്പർ ഹീറോ കാർട്ടൂണുകളും സിനിമകളും കണ്ട് സന്തോഷിക്കാറുണ്ട്. ആപത്തിൽ നിന്ന് മറ്റുളളവരെ രക്ഷിക്കുന്ന കഥാപാത്രങ്ങളാണ് ഓരോ സൂപ്പർ ഹീറോകളും. എന്നാൽ നമുക്കെല്ലാമിടയിലും സാധാരണക്കാരായ അസാധാരണന്മാരായ സൂപ്പർ ഹീറോകളുണ്ട്. അത്തരമൊരു സൂപ്പർ ഹീറോയുടെ സമയോചിതമായ ഇടപെടലിന്റെ വീഡിയോയാണ് ട്വിറ്ററിൽ ശ്രദ്ധ നേടുന്നത്.
In India, anyone could be a superhero. pic.twitter.com/25gHcTo8Mk
— Dr. Ajayita (@DoctorAjayita) June 17, 2021
ഡോക്‌ടർ അജയിത എന്നയാൾ ഷെയർ ചെയ്‌ത എട്ട് സെക്കന്റ് മാത്രം ദൈർഖ്യമുളള വീഡിയോയിൽ വളവിൽ അമിതവേഗത്തിൽ തിരിയുന്ന ഓട്ടോറിക്ഷ മറിയാൻ തുടങ്ങുന്നത് കാണാം. അതുവഴി നടന്നുവന്നയാൾ ഉടൻ കൈകൊണ്ട് താങ്ങിയതുകൊണ്ട് മറിയാതെ ഓട്ടോ യാത്ര തുടർന്നു. നമ്മുടെ നാട്ടിൽ ആരും സൂപ്പർ ഹീറോയാകാം എന്നാണ് വീഡിയോ ഷെയർ ചെയ്‌ത് ഡോക്‌ടർ കുറിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് രണ്ട്‌ലക്ഷത്തിലധികം പേർ കാണുകയും 20,500 ലൈക്ക് നേടുകയും ചെയ്‌തു വീഡിയോ.