തെലങ്കാന: കൊവിഡ് വ്യാപനം കുറഞ്ഞതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കാനൊരുങ്ങി തെലങ്കാന. ഇന്നുമുതൽ സംസ്ഥാനം അൺലോക്കാകുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. സ്കൂൾ, കോളേജ് എന്നിവയടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂലായ് ഒന്നു മുതൽ തുറന്നു പ്രവർത്തിക്കും. വിദ്യാർത്ഥികൾക്ക് നേരിട്ട് ക്ളാസുകളിൽ പങ്കെടുക്കാം.
നിയന്ത്രണങ്ങൾ പിൻവലിച്ചാലും മാസ്ക്, സാമൂഹ്യഅകലം, വ്യക്തിശുചിത്വം എന്നിവ കൃത്യമായി പാലിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.