praful-khoda-patel

തിരുവനന്തപുരം: ദാദ്രാ നഗര്‍ ഹവേലിയിലെ എം.പി മോഹന്‍ ദേല്‍ഖറിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഖോഡാ പട്ടേലിനെതിരെ ബോംബെ ഹൈക്കോടതിയില്‍ പരാതി. ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിഡന്‍റ് സലീം മടവൂരാണ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്.

ദാദ്ര നഗർ ഹവേലിയിൽ കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മോഹൻ സിറ്റിം​ഗ് എം.പിയായ ബി.ജെ.പി നേതാവ് നാതുഭായി ​ഗോമൻബായി പട്ടേലിനെ പരാജയപ്പെടുത്തിയിരുന്നു. ഇത് ബി.ജെ.പിക്ക് അദ്ദേഹത്തോട് വിദ്വേഷം ഉണ്ടാക്കാൻ കാരണമായി. പ്രഫുൽ ഖോ‌ഡ പട്ടേൽ മോഹൻ ദേൽക്കറിനോട് വിദ്വേഷത്തോടെയും അവഹേളനപരമായും പെരുമാറിയതാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പരാതിയിൽ പറയുന്നു.