ഒടിടി പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോ വഴി പുറത്തിറങ്ങി വൻ ഹിറ്റായി മാറിയ മോഹൻലാൽ-ജീത്തു ജോസഫ് തീയറ്റർ റിലീസിനൊരുങ്ങുന്നു. സിംഗപ്പൂർ മലയാളികൾക്കുവേണ്ടിയാണ് ദൃശ്യം 2 തിയറ്ററിൽ എത്തുന്നത്. ജൂൺ 26ന് സിംഗപ്പൂരിലെ മൾടിപ്ലക്സുകളിൽ ദൃശ്യം 2 റിലീസ് ചെയ്യുമെന്നാണ് വിവരം.
ആശീർവാദ് സിനിമാസിനൊപ്പം സിംഗപ്പൂര്‍ കൊളീസിയം കമ്പനിയും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുക. സിംഗപ്പൂരിലെ ഏറ്റവും വലിയ മൾടിപ്ലക്സ് ശൃംഖല ആയ ഗോൾഡൻ വില്ലേജ് സിനിപ്ലെക്സുകളിലായിരിക്കും ചിത്രം പ്രദർശിപ്പിക്കുക.
കഴിഞ്ഞ വർഷം ലോക്ക്ഡൗണിന് പിന്നാലെയാണ് ദൃശ്യം 2 ഷൂട്ടിങ്ങ് നടന്നത്. വൻ പ്രേക്ഷകശ്രദ്ധ നേടിയ ആദ്യഭാഗത്തിനെ പോലെത്തന്നെ ത്രില്ലർ സ്വഭാവമാണ് ദൃശ്യം 2വിനും ഉള്ളത്. ഒടിടി വഴി നിരവധി പേരാണ് ചിത്രം കണ്ടത്. ചിത്രത്തിന്റെ മൂന്നാം ഭാഗവും വൈകാതെ പുറത്തിറങ്ങുമെന്ന് സംവിധായകൻ സൂചന നൽകിയിരുന്നു.