തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയുടെ എം. എ. ഹിസ്റ്ററി പരീക്ഷയിൽ ഡിസ്റ്റിംഗ്ഷനോടെ ഒന്നാം റാങ്ക് നേടിയ വിശ്വാസ് പ്രശാന്ത്. പത്തനംതിട്ട അതിരുങ്കൽ പ്രശാന്തിനിലയം പി. എൻ. പ്രശാന്തന്റെയും ടി. വി. പുഷ്പവല്ലി (പ്രസിഡന്റ്, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് ) യുടെയും മകനാണ്. പഠനത്തിന്റെ ഭാഗമായി തയാറാക്കിയ,1962 ലെ ഇന്ത്യ- ചൈന യുദ്ധ വേളയിൽ പ്രതിരോധ മന്ത്രി വി. കെ. കൃഷ്ണമേനോന്റെ നിലപാടുകളും പങ്കും എന്ന പ്രബന്ധം പ്രശംസ നേടി.