arrest

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​വി​ൽ​പ്പ​ന​യ്‌​ക്കെ​ത്തി​ച്ച​ ​വാ​റ്റു​ചാ​രാ​യ​വും​ ​ക​ർ​ണ്ണാ​ട​ക​യി​ൽ​ ​നി​ന്നെ​ത്തി​ച്ച​ ​വി​ദേ​ശ​മ​ദ്യ​വു​മാ​യി​ ​ആ​ലി​പ്പ​റ​മ്പ് ​സ്വ​ദേ​ശി​ ​സു​രേ​ഷ് ​ബാ​ബു​ ​(32​),​ ​ചെ​ത്ത​ല്ലൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ആ​ന​ക്കു​ഴി​ ​രാ​ഖി​ൽ​(25​),​ ​വെ​ളു​ത്തേ​ട​ത്ത് ​തൊ​ടി​ ​അ​നു​രാ​ഗ് ​(23​),​ ​എ​ന്നി​വ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ജി​ല്ലാ​ ​അ​തി​ർ​ത്തി​ക​ളി​ൽ​ ​സം​ഘ​ങ്ങ​ളാ​യി​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ര​ണ്ടു​ ​ബൈ​ക്കു​ക​ളി​ൽ​ ​വി​ൽ​പ്പ​ന​യ്ക്കാ​യി​ ​കൊ​ണ്ടു​വ​ന്ന​ 17​ ​ലി​റ്റ​ർ​ ​വാ​റ്റു​ചാ​രാ​യ​വും​ 23​ ​കു​പ്പി​ ​ക​ർ​ണ്ണാ​ട​ക​ ​വി​ദേ​ശ​മ​ദ്യ​വു​മാ​യി​ ​(17.250​ ​ലി​റ്റ​ർ​ ​)​ ​മൂ​ന്നു​പേ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.
രാ​ഖി​ൽ,​ ​അ​നു​രാ​ഗ് ​എ​ന്നി​വ​ർ​ ​ലോ​ക്ക് ​ഡൗ​ൺ​ ​സ​മ​യ​ത്ത് ​ന​വ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​വ​ഴി​ ​വാ​റ്റു​ചാ​രാ​യ​നി​ർ​മ്മാ​ണം​ ​പ​ഠി​ച്ച് ​ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ർ​മ്മി​ക്കു​ക​യാ​യി​രു​ന്നു.​ ​ലി​റ്റ​റി​ന് 1500​ ​രൂ​പ​ ​വ​രെ​ ​ഈ​ടാ​ക്കി​ ​ഏ​ജ​ന്റു​മാ​ർ​ ​മു​ഖേ​ന​യാ​യി​രു​ന്നു​ ​വി​ൽ​പ്പ​ന.ക​ർ​ണ്ണാ​ട​ക​യി​ൽ​ ​നി​ന്ന് ​ഏ​ജ​ന്റു​മാ​ർ​ ​മു​ഖേ​ന​ ​പ​ച്ച​ക്ക​റി​ലോ​റി​ക​ളി​ൽ​ ​കൊ​ണ്ടു​വ​രു​ന്ന​ ​വി​ദേ​ശ​മ​ദ്യം​ ​കു​പ്പി​ ​ഒ​ന്നി​ന് 1800​ ​രൂ​പ​യ്ക്കാ​ണ് ​സു​രേ​ഷ്ബാ​ബു​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തു​ന്ന​ത്.​ ​ഈ​ ​സം​ഘ​ത്തി​ലെ​ ​മ​റ്റു​ള്ള​വ​രെ​ ​കു​റി​ച്ച് ​വി​വ​രം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.