kk

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ല​സ്ഥാ​ന​ത്തെ​ ​ബ​സ് ​സ​ർ​വീ​സു​ക​ളി​ൽ​ ​റൂ​ട്ട് ​ന​മ്പ​ർ​ ​സം​വി​ധാ​നം​ ​ന​ട​പ്പി​ലാ​ക്കാ​നൊ​രു​ങ്ങി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി.
ജി​ല്ലാ​ ​ഭ​ര​ണ​കൂ​ടം,​ ​ഡി.​ടി.​പി.​സി​ ​എ​ന്നി​വ​യു​ടെ​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യ​ത്തോ​ടെ​ ​ക​ണ്ണൂ​ർ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ​ ​മാ​നേ​ജ്‌​മെ​ന്റ് ​വി​ഭാ​ഗ​വു​മാ​യി​ ​ചേ​ർ​ന്ന് 2016​ൽ​ ​ന​ട​ത്തി​യ​ ​പ​ഠ​ന​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ഈ​ ​പ​രി​ഷ്കാ​രം.​ ​തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​രം​- ​നീ​ല,​ ​നെ​യ്യാ​റ്റി​ൻ​ക​ര,​ ​കാ​ട്ടാ​ക്ക​ട​ ​താ​ലൂ​ക്ക് ​- മ​ഞ്ഞ,​ ​നെ​ടു​മ​ങ്ങാ​ട് ​താ​ലൂ​ക്ക്- ​പ​ച്ച,​ ​വ​ർ​ക്ക​ല,​ ​ചി​റ​യി​ൻ​കീ​ഴ് ​താ​ലൂ​ക്കു​ക​ൾ​ - ​ചു​വ​പ്പ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ക​ള​ർ​കോ​ഡിം​ഗ് ​ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.​ ​

കൂ​ടാ​തെ​ റൂട്ട് നമ്പർ സിസ്റ്റവും നടപ്പാക്കും. ​ ​തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​ര​ത്തി​ന് 1,​ 2,​ 3​ ​എ​ന്നീ​ ​അ​ക്ക​ങ്ങ​ളി​ൽ​ ​തു​ട​ങ്ങു​ന്ന​ ​ന​മ്പ​രു​ക​ൾ,​ ​നെ​യ്യാ​റ്റി​ൻ​ക​ര,​ ​കാ​ട്ടാ​ക്ക​ട​ ​താ​ലൂ​ക്കു​ക​ൾ​ക്ക് 4,​ 5,​ ​നെ​ടു​മ​ങ്ങാ​ട് ​താ​ലൂ​ക്കി​ന് 6,​ 7,​ ​വ​ർ​ക്ക​ല,​ ​ചി​റ​യി​ൻ​കീ​ഴ് ​താ​ലൂ​ക്കു​ക​ൾ​ 8,​ 9​ ​എ​ന്നീ​ ​അ​ക്ക​ങ്ങ​ളി​ലും​ ​തു​ട​ങ്ങു​ന്ന​ ​ന​മ്പ​രു​ക​ളാ​ണ് ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​ ​ക​ള​ർ​ ​കോ​ഡിം​ഗോ​ടു​കൂ​ടി​യ​ ​റൂ​ട്ട് ​ന​മ്പ​ർ​ ​സ്ഥ​ല​നാ​മ​ ​ബോ​ർ​ഡി​ന്റെ​ ​ഇ​ട​തു​ ​വ​ശ​ത്തും,​ ​സ​ർ​വീ​സ് ​ഏ​ത് ​കാ​റ്റ​ഗ​റി​യാ​ണ് ​(​സി​റ്റി​ ​ഓ​ർ​ഡി​ന​റി​ ​-​ ​C​T​Y,​ ​സി​റ്റി​ ​ഫാ​സ്റ്റ് ​പാ​സ​ഞ്ച​ർ​ ​-​ ​C​F​P​)​ ​എ​ന്ന് ​വ്യ​ക്ത​മാ​ക്കു​ന്ന​ ​ക​ള​ർ​കോ​ഡിം​ഗോ​ടു​കൂ​ടി​യ​ ​ചു​രു​ക്കെ​ഴു​ത്ത് ​സ്ഥ​ല​നാ​മ​ ​ബോ​ർ​ഡി​ന്റെ​ ​വ​ല​തു​ ​വ​ശ​ത്തും​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ ​

സ്ഥ​ല​നാ​മ​ങ്ങ​ൾ​ ​എ​ഴു​തു​ന്ന​തി​ലും​ ​ക​ള​ർ​കോ​ഡിം​ഗ് ​ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്.​ ​സി​റ്റി​ ​ഓ​ർ​ഡി​ന​റി​ ​ബ​സു​ക​ളി​ൽ​ ​സ്ഥ​ല​നാ​മ​ ​ബോ​ർ​ഡു​ക​ളി​ൽ​ ​ക​റു​പ്പ്,​ ​നീ​ല​ ​നി​റ​ങ്ങ​ളി​ലാ​യി​രി​ക്കും​ ​എ​ഴു​തു​ക.​ ​സി​റ്റി​ ​ഫാ​സ്റ്റി​ൽ​ ​ക​റു​പ്പ്,​ ​ചു​വ​പ്പ് ​എ​ന്നീ​ ​നി​റ​ങ്ങ​ളാ​യി​രി​ക്കും​ ​സ്ഥ​ല​പ്പേ​രു​ക​ൾ​ ​എ​ഴു​തു​ന്ന​തി​ന് ​ഉ​പ​യോ​ഗി​ക്കു​ക.​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ,​ ​വി​നോ​ദ​ ​സ​ഞ്ചാ​രി​ക​ൾ,​ ​പ്രാ​യ​മാ​യ​വ​ർ​ ​എ​ന്നി​വ​ർ​ക്ക് ​വ​ള​രെ​ ​സ​ഹാ​യ​ക​മാ​യ​ ​രീ​തി​യി​ലാ​ണ് ​ഈ​ ​റൂ​ട്ട് ​ന​മ്പ​രിം​ഗ് ​സി​സ്റ്റം​ ​ന​ട​പ്പി​ലാ​ക്കു​ക.​ ​ആ​ദ്യം​ ​ന​ഗ​ര​ത്തി​ലും​ ​തു​ട​ർ​ന്ന് ​മ​റ്റ് ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​പു​തി​യ​ ​സം​വി​ധാ​നം​ ​ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​വാ​ർ​ത്താ​കു​റി​പ്പി​ൽ​ ​അ​റി​യി​ച്ചു.