gggg

മസ്കറ്റ്: കൊവി‌ഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒമാനിൽ വീണ്ടും വാണിജ്യ സ്ഥാപനങ്ങൾക്കും രാത്രികാല യാത്രകൾക്കും വിലക്കേർപ്പെടുത്തി. ജൂൺ 20 മുതൽ രാത്രി എട്ടു മുതൽ പുലർച്ചെ നാലു വരെ വ്യക്തികൾക്ക് യാത്രാ വിലക്ക് തുടങ്ങും. വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടണമെന്നും ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. 35 കൊവി‌ഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം ഒമാനിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ മരണം 2626 ആയി. നിലവിൽ 242723 രോഗികളാണ് രാജ്യത്ത് ഉള്ളത്. 88.1 ശതമാനമാണ് കൊവിഡ് രോഗമുക്തി നിരക്ക്. 26217 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.