pumpkin

നമുക്ക് സുപരിചിതമായ ഒരു ഫലമാണ് മത്തങ്ങ. കാലറി കുറഞ്ഞ മത്തങ്ങയിൽ ഫൈബർ, പ്രോട്ടീൻ, ബീറ്റാ-കരോട്ടിൻ, ആന്റി ഓക്സിഡന്റ്സ്, വൈറ്റമിൻ, മിനറൽസ് എന്നിവ ധാരാളമുണ്ട്. ഇതിലെ വൈറ്റമിൻ എ ത്വക്ക് രോഗങ്ങൾക്കും വായിലുണ്ടാകുന്ന ക്യാൻസറിനും ശ്വാസകോശ ക്യാൻസറിനും പരിഹാരമാണ്.

മത്തൻകുരുവിലെ നല്ല കൊളസ്ട്രോൾ ഹൃദയാരോഗ്യത്തിന് നല്ലതാണ്. കണ്ണിലെ റെറ്റിനയിൽ യു.വി രശ്മികൾ എത്താതെ തടയുന്ന സീ സ്കാൻതിൻ ഘടകവും ഇതിലടങ്ങിയിട്ടുണ്ട്.

പ്രായാധിക്യം കാരണം കണ്ണിനുണ്ടാകുന്ന രോഗങ്ങൾ തടയാനും സഹായിക്കുന്നു. മത്തങ്ങയുടെ തളിരിലയും പൂവും ഉപയോഗിച്ചുണ്ടാക്കുന്ന തോരൻ ദഹനക്കേടിനും ഗ്യാസിനും വിശപ്പില്ലായ്മയ്ക്കും പരിഹാരമാണ്.

ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ വരൾച്ച തടയുന്നതിനും അമിതവണ്ണം കുറയ്ക്കുന്നതിനും ഇതുത്തമം. നാഡി-പേശി പ്രവർത്തനങ്ങളെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മത്തങ്ങ സഹായിക്കുന്നു. ചർമ്മസംരക്ഷണത്തിനും മുടിയുടെ പരിപാലനത്തിനും മത്തങ്ങ കഴിക്കുന്നത് നല്ലതാണ്.