bbb

മോസ്‌കോ: റഷ്യയിലെ കെമെറോവോ മേഖലയില്‍ വിമാനം തകര്‍ന്ന് വീണ് നാലു പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

17 പേരുമായി പോകുകയായിരുന്ന എല്‍ - 410 എന്ന വിമാനമാണ് തകര്‍ന്നത്.

തനായ് എയര്‍ഫീല്‍ഡില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. അപകടകാരണം വ്യക്തമല്ല.