aisha-sultana

കവരത്തി: രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയെ ഇന്ന് കവരത്തി പൊലീസ് ചോദ്യം ചെയ്യും.വൈകിട്ട് നാലരയോടെയാണ് ഐഷ പൊലീസ് സ്റ്റേഷനിൽ ഹാജരാകുക. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. ഐഷ സുൽത്താന ഇന്നലെയാണ് അഭിഭാഷകനൊപ്പം ലക്ഷദ്വീപിലെത്തിയത്. നീതിപീഠത്തിൽ പൂർണ വിശ്വാസം ഉണ്ടെന്നും, പൊലീസ് തന്നെ അറസ്റ്റ് ചെയ്താലും ദ്വീപിലെ ജനങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും ഐഷ സുൽത്താന വ്യക്തമാക്കിയിരുന്നു.

അതേസമയം ലക്ഷദ്വീപിലെത്തിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ ഖോഡ പട്ടേൽ ഡൽഹിയിലേക്ക് പോയി.ദ്വീപിലെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി അഡ്മിനിസ്ട്രേറ്ററെ ഡൽഹിയിലേക്ക് വിളിപ്പിച്ചതാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.