shammy-thilakan

ഇന്ന് ഫാദേഴ്‌സ് ഡേയാണ്.താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പിതാവിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ട് ആശംസയറിയിക്കുന്നത്. ചില പോസ്റ്റുകളും കുറിപ്പുകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് നടൻ ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറിപ്പും ചിത്രവുമാണ്.

സൂര്യനേപോൽ തഴുകി ഉറക്കമുണർത്തിയിരുന്നൊന്നുമില്ല.കിലുകിൽ പമ്പരം പോലെ തിരിഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമനസ്സറിയാതെ മയങ്ങൂ.. വാവാവോ എന്ന് ചാഞ്ചക്കം പാടിത്തന്നിട്ടുമില്ല.എന്നിട്ടും അച്ഛനെയായിരുന്നെനിക്കിഷ്ടം..! സൂപ്പർഹീറോ
തന്നെയായിരുന്നു അച്ഛൻ എനിക്കെന്നും..!ഈ പിതൃദിനത്തിൽ..; എനിക്ക് അച്ഛനോട് ജീവിതത്തിൽ ഏറ്റവും ഇഷ്ടം തോന്നിയ അസുലഭ മുഹൂർത്തമാണ് പങ്കുവയ്ക്കാനുള്ളത്..!എൻറെ മകനോട് എനിക്ക് അസൂയ തോന്നിയ നിമിഷം.- എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പും ചിത്രവും പങ്കുവച്ചിരിക്കുന്നത്.