കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്നലെയും ഇന്ധനവില കൂട്ടി. പെട്രോളിന് 29 പൈസ വർദ്ധിച്ച് തിരുവനന്തപുരത്ത് വില 99.20 രൂപയായി. ലിറ്ററിന് 100 രൂപയിലെത്താൻ 80 പൈസയുടെ അകലം മാത്രം. 30 പൈസ വർദ്ധിച്ച് 94.47 രൂപയാണ് ഡീസൽ വില.