kejriwal

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ ഇന്ന് പഞ്ചാബ് സന്ദർശിക്കും. അമൃത്സറിലാണ് കേജ്‌രിവാൾ എത്തുന്നത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് കേജ്‌രിവാൾ പഞ്ചാബ് സന്ദർശിക്കുന്നത്.

കേജ്‌രിവാളിന്റെ സാന്നിദ്ധ്യത്തിൽ മുൻ ഐ.ജി കുൻവർ വിജയ് പ്രതാപ് സിംഗ് പാർട്ടിയിൽ അംഗത്വമെടുക്കും.