indian-railway

ന്യൂഡൽഹി: ‌ഓൺലൈൻ വഴിയുള്ള ടിക്കറ്റ് ബുക്കിംഗിലെ റീഫണ്ട് സംവിധാനത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. വെബ്​സൈറ്റിലൂടെയും ആപ്പിലൂടെയും ബുക്ക്​ ചെയ്​ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുകയാണെങ്കിൽ ഉടനടി റീഫണ്ട്​ നൽകുമെന്നാണ്​ റെയിൽവേ അറിയിച്ചിരിക്കുന്നത്. ഐആർസിടിസിയുടെ പേയ്മെന്റ്​ ഗേറ്റ്​വേ ആയ ഐആർസിടിസി-ഐപേയിലൂടെ പണം നൽകുന്നവർക്കാണ് കാലതാമസമില്ലാതെ റീഫണ്ട് ലഭിക്കുക.

ഐആർസിടിസി-ഐപേയുടെ യൂസർ ഇന്റർഫേസിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും പുതിയ സംവിധാനം ട്രെയിൻ യാത്രക്കാർക്ക്​ ഗുണകരമാകുമെന്നാണ്​ പ്രതീക്ഷയെന്നും​ ഇന്ത്യൻ റെയിൽവേ വക്​താവ്​ അറിയിക്കുന്നു. നിലവിലെ സംവിധാനം അനുസരിച്ച് ടിക്കറ്റ്​ ക്യാൻസൽ ചെയ്യുന്നവർക്ക്​ റീഫണ്ട്​ ലഭിക്കാൻ രണ്ട്​ മുതൽ മൂന്ന്​ ദിവസം വരെ കാത്തിരിക്കേണ്ടതായി വരികയാണ് ചെയ്യുന്നത്.