chirag-paswan-

പാട്​ന: പിതാവ്​ രാംവിലാസ്​ പാസ്വാന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ജൂലായിൽ റോഡ് ഷോ നടത്താനൊരുങ്ങി ചിരാഗ്​ പാസ്വാൻ എം.പി. വിമത നീക്കത്തെ തുടർന്ന്​ പ്രതിസന്ധിയിലായ ലോക് ജനശക്തി പാർട്ടിയിൽ സ്വാധീനം തെളിയിക്കാനാണ് ചിരാഗ് റോഡ് ഷോ നടത്തുന്നത്. ബിഹാറിലെ വോട്ടുനിലയുടെ ആറ് ശതമാനം വരുന്ന പാസ്വാൻ സമൂഹം ചിരാഗിനാണ്​ പിന്തുണ നൽകുന്നതെന്ന്​​ റിപ്പോർട്ടുകൾ. ഇതിനെ ശക്​തിപ്പെടുത്താനാണ്​ റോഡ്​ ഷോ സംഘടിപ്പിക്കുന്നത്​.