forex

മുംബയ്: ഇന്ത്യയുടെ വിദേശ നാണയ ശേഖരം വീണ്ടും പുതിയ ഉയരം കുറിച്ചു. ജൂൺ 11ന് സമാപിച്ച വാരത്തിൽ 307.4 കോടി ഡോളറിന്റെ കുതിപ്പോടെ ശേഖരം 60,808.1 കോടി ഡോളറിലെത്തി. വിദേശ നാണയ ശേഖരം ജൂൺ നാലിന് സമാപിച്ച ആഴ്‌ചയിൽ 684.2 കോടി ഡോളറിന്റെ വർദ്ധനയുമായി കുറിച്ച 60,500.8 കോടി ഡോളറിന്റെ റെക്കാഡാണ് പഴങ്കഥയായതെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കി.

വിദേശ നാണയ ആസ്‌തി (എഫ്.സി.എ) 256.7 കോടി ഉയർന്ന് 56,345.7 കോടി ഡോളറായി. 49.6 കോടി ഡോളർ വർദ്ധിച്ച് 3,810.1 കോടി ഡോളറാണ് കരുതൽ സ്വർണ ശേഖരം.