ഡെറാഡൂൺ:കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഹരിദ്വാറിൽ ഇന്നലെ ഗംഗ ദസ്റയോട് അനുബന്ധിച്ച് സ്നാനത്തിനെത്തിയത് നൂറുകണക്കിന് പേർ. മാസ്ക് ധരിക്കാതെയായിരുന്നു ആളുകൾ നദിയിലിറങ്ങിയത്. രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ദസ്റ ചടങ്ങ് മാത്രമായി നടത്തുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചിരുന്നു. അതേസമയം, ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റീവായവരെ മാത്രമാണ് ഹരിദ്വാറിലേക്ക് കടത്തിവിട്ടതെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ ഫറൂഖാബാദിലും നിയന്ത്രണങ്ങൾ ലംഘിച്ച് നിരവധി പേർ ഗംഗാ സ്നാനത്തിനായി എത്തി.