തിരുവനന്തപുരം :ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയിടെ അധികാരപരിധിയിൽ മാറ്റാൻ നീക്കമെന്ന് റിപ്പോർട്ട്. കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാനാണ് നീക്കമെന്ന് ഉദ്യോഗസ്ഥരെ അധികരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം കേന്ദ്രസർക്കാരിന് ശുപാർശ നൽകിയെന്നാണ് സൂചന.
കേന്ദ്രഭരണ പ്രദേശങ്ങൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നതെന്ന് നിശ്ചയിക്കുന്നത് പാർലമെന്റാണ്. ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നടപ്പാക്കിയ ഭരണ പരിഷ്കാരങ്ങളും അതിനെത്തുടർന്നുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ പശ്ചാത്തലത്തിലാണ് അധികാര പരിധി കർണാടകയിലേക്ക് മാറ്റാൻ ലക്ഷദ്വീപ് ഭരണകൂടം നീക്കങ്ങൾ ആരംഭിച്ചത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ശുപാർശയിൽ കേന്ദ്രത്തിന് തീരുമാനം എടുക്കേണ്ടിവരും. പാർലമെന്റ് ചേർന്നാണ് ഇതുനടപ്പാക്കേണ്ടത്.