ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.എസിന്റെ ഉപരോധം നേരിടുന്ന തീവ്രപക്ഷക്കാരനായ ജുഡീഷ്യറി മേധാവി ഇബ്രാഹിം റയ്സി വിജയിച്ചതിനു പിന്നാലെ തിരഞ്ഞെടുപ്പിനെതിരെ യു.എസ് രംഗത്തെത്തി. സ്വതന്ത്രവും നീതി പൂർവവുമായ തിരഞ്ഞെടുപ്പിലൂടെ തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കാനുള്ള അവകാശം ഇറാൻ ജനതയ്ക്ക് നിഷേധിക്കപ്പെട്ടുവെന്ന് യു.എസ് വക്താവ് പ്രതികരിച്ചു. ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് നിലവിലെ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ പക്ഷത്തിലെ പ്രമുഖ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. മത്സര രംഗത്തുണ്ടായിരുന്ന രണ്ട് പേർ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് പിന്മാറിയിരുന്നു. രാജ്യത്ത് വോട്ടിംഗ് നടക്കുന്നതിന് മുൻപ് തന്നെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായുടെ വിശ്വസ്തനായി അറിയപ്പെടുന്ന റയ്സി വിജയമുറപ്പിച്ചിരുന്നു. 2015 ൽ ഇറാൻ ലോകരാജ്യങ്ങളുമായുണ്ടാക്കിയ ആണവകരാറിൽ നിന്ന് ട്രംപ് ഭരണകാലത്ത് ഏകപക്ഷീയമായി ട്രംപ് പിന്മാ
റിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ വീണ്ടും ഇറാനുമായി നടത്തുന്ന ചർച്ചകൾ തുടരുമെന്ന് യു.എസ് വക്താവ് വ്യക്തമാക്കി.