population-policy

ഗുവാഹത്തി: അസാമിൽ ഇനിമുതൽ രണ്ട് കുട്ടികളിൽ കൂടുതൽ ഉളളവർക്ക് സർക്കാർ ജോലികൾക്ക് അർഹതയുണ്ടാവില്ല. പുതിയ ജനസംഖ്യാനയം ക്രമേണ നടപ്പാക്കാനൊരുങ്ങുന്നതിന്റെ ഭാഗമായാണിത്.ഇവർക്ക് തദ്ദേശസ്ഥാപനങ്ങളിൽ അംഗങ്ങളാവാനോ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളാവാനോ കഴിയില്ലെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം തേയിലത്തോട്ട തൊഴിലാളികൾ, പട്ടികജാതി-പട്ടികവർഗക്കാർ എന്നിവരെ ഈ മാനദണ്ഡങ്ങളുടെ പരിധിയിൽ നിന്നും ഒഴിവാക്കും.വായ്പ എഴുതിത്തള്ളലിനും മറ്റു സർക്കാർ പദ്ധതികൾക്കും ജനസംഖ്യാ മാനദണ്ഡങ്ങൾ കണക്കിലെടുക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.