ദുബായ് :കൊവിഡിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് യു.എ.ഇ ഭാഗികമായി പിൻവലിച്ചതോടെ ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസ് 23 മുതൽ പുനരാരംഭിക്കുമെന്ന് യു.എ.ഇ എമിറേറ്റ്സ് അറിയിച്ചു. ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളും ആരംഭിക്കും.