ayisha

കവരത്തി: രാജ്യദ്രോഹക്കുറ്റത്തിൽ പ്രതി ചേർക്കപ്പെട്ട ചലച്ചിത്ര പ്രവർത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ അയിഷ സുൽത്താനയെ കവരത്തി പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അയിഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മൂന്ന് ദിവസം ലക്ഷദ്വീപില്‍ തുടരണമെന്നും ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

വൈകീട്ട് നാല് മണിയോടെ കവരത്തിയിലെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ അഭിഭാഷകനോടെപ്പമാണ് ചോദ്യം ചെയ്യലിന് അയിഷ ഹാജരായത്.

ബയോവെപ്പൺ പരാമർശത്തിൽ ബി.ജെ.പി ലക്ഷദ്വീപ് അദ്ധ്യക്ഷൻ നൽകിയ പരാതിയിലാണ് അയിഷ സുൽത്താനയ്ക്കെതിരെ കേസെടുത്തത്. ഇന്നലെ ലക്ഷദ്വീപിലെത്തിയ അയിഷ ഇന്നാണ് ചോദ്യം ചെയ്യലിന് ഹാജരായത്.