പട്ടിമറ്റം: വലമ്പൂരിൽ രാത്രി വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച് വീട്ടുപകരണങ്ങൾ നശിപ്പിച്ചെന്ന കേസിൽ നാലു പേരെ കുന്നത്തുനാട് പൊലീസ് പിടികൂടി. വലമ്പൂർ പടിക്കാച്ചിക്കുന്നേൽ പ്രശാന്ത് (36), സഹോദരൻ പ്രകാശ് (39), തൃപ്പൂണിത്തുറ തെക്കുംഭാഗം മുളക്കാശ്ശേരിപറമ്പ് ഉണ്ണി എന്ന് വിളിക്കുന്ന പ്രജീഷ് (31), പുതുവാതുരുത്തേൽ മനോജ് (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി വലമ്പൂർ ഊരാട്ടുപടി ബിനുവിന്റെ വീട്ടിൽ കയറി ഭാര്യയെ കമ്പിവടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് വീട്ടുപകരണങ്ങൾ നശിപ്പിച്ച കേസിലാണ് അറസ്റ്റ്. അയൽവാസികൾ തമ്മിലുള്ള വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്. കുന്നത്തുനാട് ഇൻസ്പെക്ടർ സി. ബിനുകുമാർ, എസ്.ഐ മാരായ ലെബിമോൻ, പി.എ. അബ്ബാസ്, എ.എസ്.ഐ നൗഷാദ്, സീനിയർ സിവിൽ പാെലീസ് ഓഫീസർമാരായ അബ്ദുൾമനാഫ്, അജീഷ്, അഫ്സൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.