india-cricket

സൗ​ത്താം​പ്ട​ൺ​:​ ​ലോ​ക​ ​ടെ​സ്റ്റ് ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ഫൈ​ന​ലി​ൽ​ ​ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ​ ​ഇ​ന്ത്യ​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സി​ൽ​ 217​ ​റ​ൺ​സി​ന് ​ആ​ൾ​ഔ​ട്ടാ​യി.​ മറുപടിക്കിറങ്ങിയ കിവീസ് മൂന്നാം ദിനം കളിനിറുത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുത്തിരിക്കുകയാണ്. 116 റൺസ് പിന്നിലാണ് കിവീസ് ഇപ്പോൾ

അ​ഞ്ച് ​വി​ക്ക​റ്റു​മാ​യി​ ​നി​റ​ഞ്ഞാ​ടി​യ​ ​പേ​സ​ർ​ ​കെ​യ്ൽ​ ​ജ​ാമി​സ​ണാ​ണ് ​ഇ​ന്ത്യ​ൻ​ ​ബാ​റ്റിം​ഗിന് ​​ ​നാ​ശം​ ​വി​ത​ച്ച​ത്.​ ​ ട്രെ​ൻ​ഡ് ​ബൗ​ൾട്ടും​ ​കെ​യ്‌​ൽ​ ​വാ​ഗ്ന​റും​ ​ര​ണ്ട് ​വി​ക്ക​റ്ര് ​വീ​തം​ ​വീ​ഴ്ത്തി.​ 146​/3​ ​എ​ന്ന​ ​നി​ല​യി​ൽ​ ​മൂ​ന്നാം​ ​ദി​നം​ ​ബാ​റ്റിം​ഗ് ​പു​ന​രാ​രം​ഭി​ച്ച​ ​ഇ​ന്ത്യ​യ്ക്ക് ​നാ​യ​ക​ൻ​ ​കൊ​ഹ്‌​ല​‌ി​യു​ടെ​ ​(44​)​ ​വി​ക്ക​റ്റാ​ണ് ​ആ​ദ്യം​ ​ന​ഷ്ട​മാ​യ​ത്.​ ​കൊ​ഹ്‌​ലി​യെ ​ജ​ാമി​സ​ൺ​ ​വി​ക്ക​റ്രി​ന് ​മു​ന്നി​ൽ​ ​കു​രു​ക്കുകയായി​രുന്നു. റി​ഷ​ഭ് ​പ​ന്തും​ ​(4​)​ ​ജ​ാമി​സ​ണ് ​ഇ​ര​യാ​യി​ ​വ​ന്ന​പോ​ലെ​ ​മ​ട​ങ്ങി.​ ​ ​ഉ​പ​നാ​യ​ക​ൻ​ ​അ​ജി​ങ്ക്യ​ ​ര​ഹാ​നെ​ ​(49​)​ ​വാ​ഗ്‌​ന​റു​ടെ​ ​പ​ന്തി​ൽ​ ​അ​നാ​വ​ശ്യ​ ​ഷോ​ട്ടി​ലൂ​ടെ​ ​സ്ക്വ​യ​ർ​ ​ലെ​ഗ്ഗി​ൽ​ ​ല​താ​മി​ന് ​ക്യാ​ച്ച് ​ന​ൽ​കി​ ​മ​ട​ങ്ങി​യ​തോ​ടെ​ ​കാ​ര്യ​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​സ​ങ്കീ​ർ​ണ്ണ​മാ​യി.​ ​വാ​ല​റ്റ​ത്ത് ​അ​ശ്വി​ൻ​ ​(22​)​അ​ല്പം​ ​പ്ര​തീ​ക്ഷ​ ​ന​ൽ​കി​യെ​ങ്കി​ലും​ ​സൗ​ത്തി​യു​ടെ​ ​പ​ന്തി​ൽ​ ​ല​താ​മി​ന്റെ​ ​കൈ​യി​ൽ​ ​അ​വ​സാ​നി​ച്ചു.​ ​ബും​റ​യേ​യും​ ​(0​),​ ​ഇ​ശാ​ന്തി​നേ​യും​ ​(4​)​ ​ജാ​മി​സ​ൺ​ ​ ​ ​മ​ട​ക്കി.​ ​ഒ​ര​റ്ര​ത്ത് ​വി​ക്ക​റ്റു​ക​ൾ​ ​വീ​ഴു​മ്പോ​ഴം​ പി​ടി​ച്ചു​ ​നി​ൽ​ക്കു​ക​യാ​യി​രു​ന്ന​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ​യെ​ ​(15​)​ ​വാ​ട്ട്‌​ലിം​ഗി​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​ബൗ​ൾ​ട്ട് ​ഇ​ന്ത്യ​ൻ​ ​ഇ​ന്നിം​ഗ്സി​ന് ​തി​ര​ശീ​ല​യി​ട്ടു.​
​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ​ ​ന്യൂ​സി​ല​ൻ​ഡിന് ഓപ്പണർമാരായ ടോം ലതാമിനെയും (30),ഡെവോൺ കോൺവേയ്‌യെയും (54)ആണ് നഷ്ടമായത്. കളി നിറുത്തുമ്പോൾ 12 റൺസുമായി കേൻ വില്യംസണും റൺസെടുക്കാതെ റോസ് ടെയ്ലറുമാണ് ക്രീസിൽ.