കൊച്ചി: ഇക്കാലത്ത് എസ്.യു.വികൾ വാങ്ങുമ്പോൾ ഉപഭോക്താവ് പ്രധാനമായും മുന്നോട്ടുവയ്ക്കുന്ന ഒരു ചോയിസാണ് സൺറൂഫുകൾ. ആഡംബര കാറുകളിലെ സൺറൂഫുള്ളൂ എന്ന ധാരണ മാറ്റാം. കൈയെത്തിപ്പിടിക്കാവുന്ന വിലയുള്ള എസ്.യു.വികളിലും സൺറൂഫുകൾ ഇപ്പോൾ സ്‌റ്റാൻഡേർഡ് ഫീച്ചറായി മാറിക്കഴിഞ്ഞു.
ഹ്യുണ്ടായ് ക്രെറ്റ: ഹ്യുണ്ടായിയുടെ ഏറ്റവും സ്വീകാര്യതയുള്ള മോഡലുകളിലൊന്നാണ് ക്രെറ്റ. 13.69 ലക്ഷം രൂപ മുതലാണ് വില. സൺറൂഫിന് പുറമേ വയർലെസ് ചാർജിംഗ്, പവർ അഡ്‌ജസ്‌റ്റബിൾ ഡ്രൈവിംഗ് സീറ്റ്, മികച്ച ഇൻഫോടെയ്‌ൻമെന്റ് സംവിധാനം തുടങ്ങിയ ആകർഷണങ്ങളുമുണ്ട്. എസ്.എക്‌സ്., എസ്.എക്‌സ് (ഒ) വേരിയന്റുകൾക്കാണ് സൺറൂഫുള്ളത്.
ഹ്യുണ്ടായ് വെന്യു: ക്രെറ്റയുടെ അനിയൻ എന്ന് വിളിക്കാവുന്ന വെന്യൂവിന്റെ എസ്.എക്‌സ് പ്ളസ്, എസ്.എക്‌സ് (ഒ) മോഡലുകൾക്കൊപ്പം സൺറൂഫ് കാണാം. 6.97 ലക്ഷം രൂപ മുതലാണ് വില.
മഹീന്ദ്ര എക്‌സ്.യു.വി 300: സുരക്ഷയ്ക്ക് 5-സ്‌റ്റാർ എൻ.സി.എ.പി റേറ്റിംഗുള്ള കാറാണ് എക്‌സ്.യു.വി 300. ഡബ്ള്യു8 (ഒ) മോഡലിനൊപ്പമാണ് സൺറൂഫ്; വില 11.47 ലക്ഷം രൂപ.
ടാറ്റാ നെക്‌സോൺ: 8.68 ലക്ഷം രൂപയിൽ വില തുടങ്ങുന്ന നെക്‌സോൺ, മികച്ച സ്വീകാര്യതയുള്ള ആഭ്യന്തര ബ്രാൻഡ് കൂടിയാണ്. സൺറൂഫിന് പുറമേ മികച്ച എൻജിൻ പെർഫോമൻസും മികവാണ്.
കിയ സോണറ്റ്: സോണറ്റിന്റെ എച്ച്.ടി.എക്‌സ്., ജി.ടി.എക്‌സ് പതിപ്പുകൾക്കൊപ്പം സൺറൂഫുണ്ട്. വില 10.99 ലക്ഷം രൂപ മുതൽ.