കോപ്പ അമേരിക്ക ഫുട്ബാളിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാനായി അർജന്റീന മൂന്നാം മത്സരത്തിന് ഇറങ്ങുന്നു.
ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 5.30ന് തുടങ്ങുന്ന മത്സരത്തിൽ പരാഗ്വേയാണ് മെസിയുടേയും കൂട്ടരുടെയും എതിരാളികൾ.
ആദ്യ മത്സരത്തിൽ ചിലിയോട് 1-1ന് സമനിലയിൽ പിരിഞ്ഞ അർജന്റീന രണ്ടാം മത്സരത്തിൽ ഉറുഗ്വേയെ 1-0ത്തിനാണ് തോൽപ്പിച്ചത്.
മെസിയുടെ മികച്ച ഫോമാണ് അർജന്റീനയുടെ പ്രതീക്ഷകൾക്ക് കരുത്തേകുന്നത്. ചിലിക്കെതിരെ ഗോൾ നേടിയ മെസി ഉറുഗ്വേയ്ക്കെതിരെ ഗോളിന് വഴിയൊരുക്കിയിരുന്നു.
ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് നാലുപോയിന്റുമായി അർജന്റീനയാണ് മുന്നിൽ . ഇത്രതന്നെ പോയിന്റുകളുമായി ചിലി രണ്ടാമതുണ്ട്.
പരാഗ്വേയുടെ രണ്ടാം മത്സരമാണിത് . ആദ്യ കളിയിൽ 3-1ന് അവർ ബൊളീവിയയെ കീഴടക്കിയിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ചിലി ഉറുഗ്വേയെ നേരിടും.