ghh

ബീജിംഗ്: സിനോഫാം വാക്സിന്റെ വില നേപ്പാൾ പുറത്ത് വിട്ടതിൽ അതൃപ്തിയറിയിച്ച് ചൈന. 10 ഡോളറിനാണ് ചൈന നേപ്പാളിന് വാക്സിൻ നൽകുന്നത്. ഈ വിവരം ചില നേപ്പാൾ പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വെളിപ്പെടുത്തരുതെന്ന് ചൈനയുമായുള്ള കരാറിൽ നേപ്പാൾ ഒപ്പുവച്ചിരുന്നു. വാക്സിൻ വില സംബന്ധിച്ച

കരാറിലെ രഹസ്യ വിവരങ്ങൾ പുറത്ത് വന്നതിൽ നേപ്പാളും ആശങ്ക അറിയിച്ചിരുന്നു. വളരെ ഗൗരവമായ വിവരങ്ങളാണ്​ പുറത്ത്​ വന്നതെന്ന്​ നേപ്പാൾ

ആരോഗ്യമന്ത്രാലയം അധികൃത‌ർ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള വാക്​സിൻ വിതരണം നില​ച്ചതോടെ കടുത്ത വാക്സിൻ ക്ഷാമം നേരിട്ട നേപ്പാൾ വാക്സിനായി ചൈനയെ സമീപ്പിക്കുകയായിരുന്നു. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത കൊവിഷീൽഡിന്റെ ആദ്യ ഡോസ്​ സ്വീകരിച്ച നിരവധി പേർക്ക്​ രണ്ടാം ഡോസ്​ നൽകാൻ നേപ്പാളിന് ഇനിയും കഴിഞ്ഞിട്ടില്ല.