മലപ്പുറം തവനൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കടകശ്ശേരി സ്വദേശി ഇയ്യാത്തുട്ടിയാണ് മരിച്ചത്. തലയ്ക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്..
മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം, വീട്ടിൽ നിന്ന് 25 പവനോളം സ്വർണാഭരണങ്ങൾ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ വെളളിയാഴ്ച്ച സമാന രീതിയിൽ മറ്റൊരു സ്ത്രീയും സമീപ പ്രദേശത്ത് കൊല്ലപ്പെട്ടിരുന്നു.