ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ബ്രഹ്മി ആയുര്‍വേദത്തിലെ ഔഷധസസ്യമാണ്. കുട്ടികളുടെ ബുദ്ധിയ്ക്കും ഓര്‍മയ്ക്കുമാണ് ബ്രഹ്മി ഉപയോഗിച്ചു വരുന്നതെങ്കിലും മുതിര്‍ന്നവര്‍ക്കും ഏറെ ഫലപ്രദമാണ് ബ്രഹ്മി. ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തും.
ഉണക്കിപ്പൊടിച്ച ബ്രഹ്മി പാലിലോ തേനിലോ ചേർത്ത് ദിവസേന കഴിക്കുന്നത് ഓര്‍മ്മശക്തി മെച്ചപ്പെടുത്തും. വെറുംവയറ്റിൽ ബ്രഹ്മിനീര് കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്. പ്രമേഹമുള്ളവര്‍ ദിവസേന ബ്രഹ്മിനീര് കുടിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ച് നല്ല കൊളസ്ട്രോൾ നിലനിറുത്തി ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
നല്ല ശബ്ദത്തിനും തൊണ്ടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഉത്തമമാണ് ബ്രഹ്മി. നിത്യവും ബ്രഹ്മിനീരിൽ കല്‍ക്കണ്ടം ചേര്‍ത്ത് കഴിച്ചാല്‍ ശബ്ദശുദ്ധി ലഭിക്കും. ഗര്‍ഭകാലത്തു ബ്രഹ്മി കഴിയ്ക്കുന്നതു ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വികാസത്തിനും ഗര്‍ഭിണിയുടെ രക്തശുദ്ധീകരണത്തിനും സഹായിക്കും.