nnnn

ദുബായ്: കൊവിഡിനെ തുടർന്ന് 15 മാസത്തോളമായി അടഞ്ഞു കിടക്കുന്ന ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്ന് ഈ മാസം 24 മുതൽ വീണ്ടും പ്രവര്‍ത്തന സജ്ജമാകും.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യു.എ.ഇ താമസ വിസക്കാര്‍ക്ക് രാജ്യത്ത് അംഗീകരിച്ച കൊവിഡ് വാക്സിന്റെ രണ്ട് ഡോസുമെടുത്താൽ തിരികെ എത്താന്‍ ദുബായ് അനുമതി നല്‍കിയിരുന്നു. ജൂലായ് 24 മുതല്‍ ദുബായിലേക്ക് സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യയും എമിറേറ്റ്സ് എയര്‍ ലൈനും അറിയിച്ചിട്ടുണ്ട്.