തിരുവനന്തപുരം: തിരുവനന്തപുരം നന്തൻകോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പളി സ്വദേശി മനോജ് കുമാര്‍ (45), ഭാര്യ രജ്ഞു (38), മകള്‍ അമൃത (16) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്.
ഇന്നലെ രാത്രി ബോധരഹിതനായി കണ്ടെത്തിയ മനോജിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിരുന്നു. അയൽവാസികൾ തിരികെയെത്തുമ്പോൾ ഭാര്യയേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ചാലയിൽ സ്വർണപ്പണിക്കാരനായ മനോജിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് സുഹ്യത്തുക്കൾ പറയുന്നു. ആത്മഹത്യ ആകാനാണ് സാദ്ധ്യതയെന്നാണ് പൊലീസ് പറയുന്നത്.