ന്യൂഡൽഹി: ഇന്ന് അന്താരാഷ്ട്ര യോഗ ദിനമാണ്. ലോകമെമ്പാടുമുള്ള ആളുകൾ യോഗ ദിന പരിപാടികളുടെ ഭാഗമായി. കൊവിഡ് വ്യാപനം ഉണ്ടായതോടെ കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്ത് വലിയ രീതിയിൽ പൊതുപരിപാടികളൊന്നും സംഘടിപ്പിച്ചിരുന്നില്ല.
ഇന്ത്യയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇത്തവണ പരിപാടികൾ സംഘടിപ്പിച്ചത്. ഈ ദിനത്തിന്റെ പ്രധാന്യം ഓർമിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. ലോകം മുഴുവൻ കൊവിഡിനെതിരെ പോരാടുന്ന സമയത്ത് യോഗ പ്രതീക്ഷയുടെ ഒരു കിരണമായി തുടരുന്നുവെന്നും മോദി പറഞ്ഞു.
രോഗശാന്തി നേടാൻ യോഗ പ്രധാന പങ്കുവഹിക്കുന്നുണ്ട്. വൈദ്യചികിത്സയ്ക്ക് പുറമെ രോഗ ശാന്തിക്കായി ഇന്ന് മെഡിക്കല്‍ സയന്‍സ് പോലും യോഗയ്ക്ക് പ്രധാന്യം നല്‍കുന്നു. രോഗികളെ ചികിത്സിക്കുന്നതിന് ഡോക്ടര്‍മാര്‍ യോഗയെ കവചമായി ഉപയോഗിക്കുന്നു. ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്‌സുമാരും പ്രാണയാമം പോലുള്ള യോഗാവ്യായാമം ചെയ്യുന്ന നിരവധി ചിത്രങ്ങളുണ്ട്.ഇത് ശ്വസന വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് അന്താരാഷ്ട്ര വിദഗ്ദ്ധര്‍ വരെ പറഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Doctors have used Yoga as armour to treat patients. There are pictures of hospitals, with doctors, nurses teaching Yoga performing breathing exercises like Anulom Vilom Prāṇāyāma. International experts have said that these exercises strengthen the breathing system: PM Modi pic.twitter.com/QI0gwmwT9d
— ANI (@ANI) June 21, 2021
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉൾപ്പടെ നിരവധി പേർ യോഗ ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ലഡാക്കിൽ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥർ യോഗ ചെയ്യുന്ന ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊടും തണുപ്പിനെ പോലും വകവയ്ക്കാതെയുള്ള യോഗയുടെ ചിത്രങ്ങൾ നിരവധി പേരാണ് ഷെയർ ചെയ്തത്.
#WATCH | ITBP (Indo-Tibetan Border Police) personnel perform Yoga at an altitude of 18,000 ft in Ladakh, on #InternationalDayOfYoga pic.twitter.com/nszW0LpdyY
— ANI (@ANI) June 21, 2021
ലഡാക്കിലെ അതിർത്തി ഔട്ട് പോസ്റ്റുകളിൽ 13,000 മുതല് 18,000 അടി വരെ ഉയരത്തിൽ നിന്നാണ് ഐഡിബിപി ഉദ്യോഗസ്ഥർ യോഗ പരിശീലിക്കുന്നത്.
Indo-Tibetan Border Police (ITBP) performs Yoga alongside Pangong Tso lake in Ladakh, on the occasion of #InternationalYogaDay pic.twitter.com/lmWaQduxtR
— ANI (@ANI) June 21, 2021