krishna-kumar-pinarayi-

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടൻ കൃഷ്ണകുമാർ.'കേന്ദ്ര സർക്കാർ നൽകിയ 596 ടൺ കടല പുഴുവരിച്ചു; നശിപ്പിക്കുന്നു' എന്ന പത്രവാർത്ത പങ്കുവച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ പദ്ധതികൾ റീപ്പാക്ക് ചെയ്ത് സംസ്ഥാനത്തിന്റെ ഒരു സ്റ്റിക്കർ ഒട്ടിച്ചിറക്കുന്ന 'സ്റ്റിക്കർ ഗവണ്മെന്റ്' മാത്രമാണിവിടെ ഉള്ളതെന്നാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്. കൊവിഡ് കാലത്ത് ഇത്തരത്തിലുള്ള വിലകുറഞ്ഞ രാഷ്ട്രീയം ഒഴിവാക്കി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

'നമ്മുടെ രാജ്യത്തു ഒന്നിനും കുറവില്ല. എല്ലാം ധാരാളമാണ്, എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കൃത്രിമ ക്ഷാമങ്ങൾ ഉണ്ടാക്കി ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുക എന്നത് ഒരു പതിവായിരിക്കുന്നു. കേന്ദ്രത്തിന്റെ പദ്ധതികൾ റീപ്പാക്ക് ചെയ്തു സംസ്ഥാനത്തിന്റെ ഒരു സ്റ്റിക്കർ ഒട്ടിച്ചിറക്കുന്ന ഒരു 'സ്റ്റിക്കർ ഗവൺമെന്റ്' മാത്രമാണിവിടെ ഉള്ളത്..ഇങ്ങനെ ഒക്കെ ആണെങ്കിലും കഴിഞ്ഞ ഓഗസ്റ്റിൽ ലഭിച്ച ഈ 6 ലക്ഷം കിലോയോളം വരുന്ന ധാന്യങ്ങൾ ജനങ്ങളിൽ എത്തിയിരുനെങ്കിൽ ഇത്രയും വിഷമം തോന്നില്ല. ഈ മഹാമാരിയുടെ കാലത്തു ജനങ്ങൾ വളരെ ബുദ്ധിമുട്ടുന്ന ഈ നേരെത്തെങ്കിലും ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ഒഴിവാക്കി ജനങ്ങളുടെ നന്മക്കായി പ്രവർത്തിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു'- എന്നാണ് കൃഷ്ണകുമാർ കുറിച്ചിരിക്കുന്നത്.