പല സെലിബ്രിറ്റികളും വിവാഹമോചിതരാകുന്ന വാർത്തകൾ കൂടികൂടി വരികയാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്‌തമായ ഒരു വാർത്തയാണ് തെന്നിന്ത്യയിൽ നിന്ന് കേൾക്കുന്നത്. നടി പ്രിയാരാമനും മുൻഭർത്താവും നടനുമായ രഞ്ജിത്തും ജീവിതത്തിൽ വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. 2014ലായിരുന്നു ഇരുവരും വിവാഹമോചിതരായത്. അതിനുശേഷം രഞ്ജിത്ത് നടി രാഗസുധയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അധികനാൾ തുടർന്നില്ല. തുടർന്ന് വീണ്ടും തമിഴ് സീരിയലുകളിൽ സജീവമാകുകയായിരുന്നു. 1999ൽ നേസം പുതുസ് എന്ന സിനിമയിലൂടെയാണ് പ്രിയയും രഞ്ജിത്തും പ്രണയത്തിലാകുന്നത്. ഏഴ് വർഷത്തെ അകൽച്ചയ്‌ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. പ്രിയയും രഞ്ജിത്തും സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചു. ആരാധകരുടെ സ്നേഹാശംസകൾ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമാക്കിയിരിക്കുന്നു. - രഞ്ജിത്ത് കുറിച്ചു.