old-trafford

തിരുവനന്തപുരം: ഫുട്ബാൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശത്രുതകളിൽ ഒന്നാണ് ഇംഗ്ളണ്ട് ക്ളബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടേയും ആരാധകർ തമ്മിലുള്ളത്. പരസ്പരം കണ്ടാൽ കടിച്ചു കീറാൻ പാകത്തിലാണ് ഇവരുടെ നിൽപ് തന്നെ. കേരളത്തിലും ഈ രണ്ട് കൂട്ടരുടേയും ആരാധകരുടെ അവസ്ഥ മറ്റൊന്നല്ല. ആ സ്ഥിതിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രഫോഡിൽ ചെന്ന് അത് മാഞ്ചസ്റ്റർ സിറ്റിയുടെ സ്റ്റേഡിയം ആണെന്ന് പറഞ്ഞാൽ ആരാധകർ വെറുതേയിരിക്കുമോ? അത്തരത്തിലൊരു അപകടത്തിൽ പെട്ടിരിക്കുകയാണ് മലയാളി യൂട്യൂബ് വ്ളോഗറായ മല്ലു ട്രാവലർ.

ഇംഗള്ണ്ടിലെ മാഞ്ചസ്റ്ററിൽ വ്ളോഗ് ചെയ്യാൻ എത്തിയപ്പോൾ അവിടുത്തെ ഫുട്ബാൾ ഗ്രൗണ്ടുകൾ തന്റെ പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുന്നതിന്റെ ഭാഗമായി ഓൾഡ് ട്രഫോഡിൽ എത്തിയതായിരുന്നു മല്ലു ട്രാവലർ. എന്നാൽ വിശദീകരിച്ചു വന്നപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡും സിറ്റിയും തമ്മിൽ വ്ളോഗറിന് മാറിപോയി. വീഡിയോയുടെ തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് പറഞ്ഞ വ്ളോഗർ പിന്നെ മാഞ്ചസ്റ്റർ സിറ്റി എന്ന് പറയുകയായിരുന്നു. തനിക്ക് പറ്റിയ തെറ്റ് മനസ്സിലാക്കാതെ ഇദ്ദേഹം ഇതേ വീഡിയോ ഫേസ്ബുക്കിലേക്കും അപ്ലോഡ് ചെയ്തു. എന്തായാലും രണ്ട് വീഡിയോയിലും കമന്റുകളുടെ ഉത്സവമാണ്.