സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കുന്ന ഒരുപാട് താരങ്ങളുണ്ട്. അത്തരത്തിലൊരാളാണ് സണ്ണി ലിയോൺ. ഫോട്ട് ഷൂട്ട് ചിത്രങ്ങളും, മക്കൾക്കും ഭർത്താവിനുമൊപ്പമുള്ള ചിത്രങ്ങളുമൊക്കെ താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
അത്തരത്തിൽ തന്റെ ഫോട്ടോഷൂട്ടിനിടയിലുള്ള ഒരു കൊച്ചു വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് നടി. പെർഫെക്ട് ക്ലിക്ക് കിട്ടാൻ എന്തും എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഒരു ബാേട്ടിലിരുന്നുകൊണ്ട് ക്യാമറയ്ക്ക് പോസ് ചെയ്യുന്ന സണ്ണി ലിയോൺ ആണ് വീഡിയോയിലുള്ളത്. പിങ്ക് വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. നിലവിൽ റിയാലിറ്റി ഷോ ആയ സ്പ്ലിറ്റ്‌സ് വില്ല എക്‌സ് 3 യുടെ ഷൂട്ടിംഗ് തിരക്കിലാണ് താരം.