ഷാരൂഖ് ഖാനുമായുള്ള സൗഹൃദം തുറന്നു പറഞ്ഞിരിക്കുകയാണ് നടി പ്രിയാമണി. ചെന്നൈ എക്സ്പ്രസിലെ ഗാനരംഗത്തിൽ ഷാരൂഖിനൊപ്പം പ്രിയയും അഭിനയിച്ചിരുന്നു. അന്നു മുതലേ താരവുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ആളാണ് പ്രിയ.
ഷാരൂഖ് ഖാനെ ബോളിവുഡിന്റെ ബാദ്ഷ എന്നു വിളിക്കുന്നത് വെറുതെയല്ല. രാജ്യത്തെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് അദ്ദേഹം. എന്നാൽ തന്റെ നേട്ടത്തിന്റെ അഹന്തയൊന്നും അദ്ദേഹത്തിൽ ഇല്ല. പാട്ടിന്റെ ചിത്രീകരണം അഞ്ച് ദിവസത്തോളം ഉണ്ടായിരുന്നു. മികച്ച ഒരനുഭവമായിരുന്നു അത്. വളരെ സ്‌നേഹത്തോടെയും കരുതലോടെയുമാണ് പെരുമാറിയത്. പാട്ടിന്റെ ഷൂട്ട് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് തന്നെ ഞാൻ അവിടെ എത്തിയിരുന്നു. ഇടവേളകളിൽ അദ്ദേഹത്തിന്റെ ഐപാഡിൽ ഞങ്ങൾ കോൻ ബനേഗ ക്രോർപതി കളിക്കുമായിരുന്നു. അദ്ദേഹം എനിക്ക് 300 രൂപയും തന്നു. അതിപ്പോഴും എന്റെ പഴ്സിലുണ്ട്.'' പ്രിയാമണി പറയുന്നു.