bolt

ലോകത്തിൽ ഏറ്റവും അധികം ആരാധകരുള്ള അത്ലറ്റുകളിൽ ഒരാളാണ് ഉസൈൻ ബോൾട്ട്. ഹ്രസ്വദൂര ഓട്ടമത്സരങ്ങളിലെ അതികായനായിരുന്ന ബോൾട്ട്, ട്രാക്കിൽ നിന്ന് വിടവാങ്ങിയശേഷം കുറച്ചു നാൾ ഫുട്ബാളിൽ തന്റെ ഭാഗ്യം പരീക്ഷിച്ചിരുന്നു. ഇപ്പോൾ തന്റെ ഭാര്യ കേസി ബെന്നറ്റ് ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ. സന്തോഷവാർത്ത ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് ബോൾട്ട്. തന്റെ കുടുംബജീവിതത്തിൽ വളരെയേറെ സ്വകാര്യത സൂക്ഷിക്കുവാൻ ഇഷ്ടപ്പെടുന്ന ബോൾട്ട്, ആദ്യമായാണ് തന്റെ മക്കളുടെ ഫോട്ടോ സമൂഹമാദ്ധ്യമത്തിൽ ഇടുന്നത്. ഫാദേഴ്സ് ഡേ ആയ ഞായറാഴ്ച ആയിരുന്നു ബോൾട്ട് ചിത്രങ്ങൾ ഷെയർ ചെയ്തത്. എന്നാൽ കുഞ്ഞുങ്ങൾ എന്നാണ് ജനിച്ചതെന്ന് ബോൾട്ട് പറഞ്ഞിട്ടില്ല.

തണ്ടർ ബോൾട്ട്, സെയിന്റ് ലിയോ ബോൾട്ട് എന്നിങ്ങനെയാണ് ബോൾട്ട് തന്റെ ഇരട്ടകുഞ്ഞുങ്ങൾക്ക് പേരുകൾ നൽകിയിരിക്കുന്നത്. ഇവരെ കൂടാതെ ഒളിമ്പിയ ലൈറ്റ്നിംഗ് ബോൾട്ട് എന്ന ഒരു മകൾ കൂടി ഈ ദമ്പതികൾക്കുണ്ട്.

View this post on Instagram

A post shared by Usain St.Leo Bolt (@usainbolt)

View this post on Instagram

A post shared by Kasi J. Bennett (@kasi.b)