ഇനിയും നിറമണിയും... ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ചതോടെ നിരവധി ചെറുകിടക്കച്ചവടക്കാരുടെയും ജീവിതം വീണ്ടും നിറമണിഞ്ഞ് തുടങ്ങി. ഉപജീവനത്തിനായി ഭീമൻ ബലൂണുകളും മറ്റു ചെറുകിട വസ്തുക്കളുമായി വില്പനക്കെത്തിയ നാടോടി സ്ത്രീകൾ. കോട്ടയം ചന്തക്കടവിൽ നിന്നുള്ള കാഴ്ച.