v

വാഷിംഗ്ടൺ: അമേരിക്കയുടെ തെക്കുകിഴക്കൻ മേഖലയിൽ നാശം വിതച്ച് ക്ലോഡറ്റ് കൊടുങ്കാറ്റ്. മോണ്ട്​ഗോമറിയിൽ കൊടുങ്കാറ്റിനിടെ 15 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13പേർ മരിച്ചു​. മരിച്ചവരിൽ ഒൻപത് പേർ കുട്ടികളാണ്.

കൊടുങ്കാറ്റ്​ അലബാമ, ജോർജിയ എന്നീ സംസ്ഥാനങ്ങളിലാണ്​ കൂടുതൽ നാശം വിതച്ചത്. അലബാമയിൽ മാത്രം 50 വീടുകൾ തകർന്നു. അതേസമയം, കാറ്റിനോടൊപ്പം കനത്ത പേമാരിയും എത്തിയതോടെ ചിലയിടങ്ങൾ പ്രളയക്കെടുതിയിലാണ്.