uss-gerald-r-ford

വാഷിംഗ്ടൺ: ​തങ്ങളുടെ ഏറ്റവും പുതിയ വിമാന വാഹിനി കപ്പലായ യു.എസ്.എസ് ജെറാൾഡ്​ ആർ ഫോഡിന്റെ കരുത്ത് പരീക്ഷിക്കാൻ ഉഗ്രസ്‌ഫോടനം നടത്തി അമേരിക്കൻ നാവികസേന.യുദ്ധ സാഹചര്യങ്ങളിൽ തകരുമോയെന്നറിയാനായിരുന്നു ഇത്. വെള്ളിയാഴ്ച നടന്ന പരീക്ഷണത്തിൽ 18,143 കിലോ സ്​ഫോടക വസ്​തുക്കൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന്​ സമീപത്ത്​ റിക്​ടർ സ്​കെയിലിൽ 3.9 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിട്ടും യുദ്ധക്കപ്പലിന്​ കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല.ഫ്‌ളോറിഡയിൽ നിന്ന് 100 മൈൽ അകലെ അറ്റ്​ലാന്റിക്​ സമുദ്രത്തിലാണ് പരീക്ഷണാത്മക സ്‌ഫോടനം നടത്തിയത്.

കപ്പലുകൾക്ക് സമീപം നിയന്ത്രിത സ്‌ഫോടനങ്ങൾ നടത്തുന്നതിലൂടെ കപ്പലിന്റെ അപകടസാദ്ധ്യതകൾ തിരിച്ചറിയാൻ സാധിക്കുമെന്ന് നാവികസേന വൃത്തങ്ങൾ അറിയിച്ചു.

സ്‌ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അമേരിക്കൻ നാവികസേന പുറത്തുവിട്ടു.പരിസ്ഥിതിക്കും സമുദ്രജീവികൾക്കും കാര്യമായ പോറൽ സംഭവിക്കാത്ത രീതിയിൽ ഇടുങ്ങിയ ഷെഡ്യൂളിനുള്ളിലാണ് പരീക്ഷണം നടത്തിയതെന്നാണ് യു.എസ് നാവികസേനയുടെ വിശദീകരണം. വിവിധ ഘട്ടങ്ങളിലായിട്ടാണ് പരീക്ഷണങ്ങൾ നടത്തുക.

ആദ്യഘട്ട പരീക്ഷണം പൂർത്തിയായതിനെ തുടർന്ന് കപ്പൽ പരിശോധനക്കും തുടർ നടപടികൾക്കുമായി തുറമുഖത്തെത്തിച്ചു.

@ യു.എസ്.എസ് ജെറാൾഡ്​ ആർ ഫോഡ്

@ ഏറ്റവും നൂതനമായ വിമാനവാഹിനി കപ്പൽ

@ ആധുനിക കമ്പ്യൂട്ടർ മോഡലിംഗ് രീതികൾ ഉപയോഗിച്ച് രൂപകൽപ്പന

@ ഫസ്റ്റ് ക്ലാസ് കപ്പൽ

@ ആദ്യ പരീക്ഷണം

@ 1987 - യു.എസ്​.എസ്​ തിയോഡർ റൂസ്​വെൽറ്റ്

@ യു.എസ്​.എസ്​ ജാക്​സൻ, യു.എസ്​.എസ്​ മിൽവോകീ (2016) യു.എസ്.എസ്​ മിസ വെർഡ (2008) യു.എസ്​.എസ്​ വാസ്​പ്​, യു.എസ്​.എസ്​ ​മൊബൈൽ ബേ എന്നീ കപ്പലുകളിലും പരീക്ഷണം നടന്നു