mridula

സീരിയൽ താരങ്ങളായ മൃദുല വിജയും യുവകൃഷ്‌ണയുമായുള്ള വിവാഹം നിശ്ചയിച്ചതു മുതലുള്ള ഓരോ വിശേഷങ്ങളും ആരാധകർക്ക് വേണ്ടി ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിക്കാറുണ്ട്. കഴിഞ്ഞവർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. അന്ന്മുതലുള്ള ഓരോ കുഞ്ഞുവിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ ഏറെ പ്രത്യേകതകളുള്ള ഒരു വീഡിയോയാണ് മൃദുല പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

തന്റെ വിവാഹ വസ്ത്രം നിർമിക്കുന്നതിന്റെ വീഡിയോ ആണ് മൃദുല പങ്കുവച്ചിരിക്കുന്നത്. പുടവ നെയ്‌തെടുക്കുന്ന വീഡിയോയിൽ അതിന്റെ വിശേഷങ്ങളും പങ്കുവയ്‌ക്കുന്നുണ്ട്. ആറ് തൊഴിലാളികൾ ചേർന്നാണ് പുടവ നെയ്യുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്. മൂന്ന് ആഴ്‌ചയുടെ അദ്ധ്വാന ഫലമായി തയ്യാറാകുന്ന കസവ് പുടവ നെയ്യുന്നവർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് മൃദുല വീഡിയോ പങ്കുവച്ചിരിക്കുന്നത്.