വിജയ് ചിത്രം ബീസ്റ്റ് നെൽസൺ സംവിധാനം ചെയ്യും
പൂജാ ഹെംഗ്ഡെ നായിക
സംഗീതം അനിരുദ്ധ് രവിചന്ദർ
വിജയ് യുടെ അറുപത്തിയഞ്ചാം ചിത്രം
ആരാധകർക്ക് പിറന്നാൾ സമ്മാനമായി ഇളയ ദളപതി വിജയിന്റെ പുതിയ സിനിമാ പ്രഖ്യാപനം.ഇന്ന് നാൽപ്പത്തിയേഴാ ം വയസിലേക്ക് പ്രവേശിക്കുന്ന വിജയ് ഇന്നലെ വൈകിട്ടാണ് സോഷ്യൽ മീഡിയയിലൂടെ പുതിയ സിനിമയായ ബീസ്റ്റിന്റെ അനൗൺസ്മെന്റ് നടത്തിയത്.
കൊലമാവ് കോകില, ഡോക്ടർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത നെൽസണാണ് സംവിധായകൻ.സൺ പിക്ച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.
വിജയ്യുടെ 65ാമത്തെ ചിത്രമാണിത്. തെലുങ്കിലെ താരറാണി പൂജാ ഹെഗ്ഡെ യാണ് ബീസ്റ്റിലെ നായിക.അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം.കമൽഹാസന്റെ ലോകേഷ് കനകരാജ് ചിത്രം വിക്രത്തിന്റെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്ന ഇരട്ട സഹോദരങ്ങളായ അൻപ് അറിവാണ് ബീസ്റ്റിൽ സംഘട്ടനം നിർവഹിക്കുക.
നായകൻ, കളക്ടർ, വില്ലൻ എന്നീ മലയാള ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച മനോജ് പരമഹംസയാണ് ഈ സിനിമയുടെ ഛായഗ്രഹണം നിർവഹിക്കുന്നത്.
പിറന്നാൾ ദിനത്തിൽ വ്യത്യസ്തമായ ആഘോഷ പരിപാടികളാണ് ആരാധകർ തമിഴ്നാട്ടിലെമ്പാടും ഒരുക്കിയിരിക്കുന്നത്. വാട്സാപ്പ് ഡിസ ്പ്ളേ പിക്ചറായി ഉപയോഗിക്കാൻ തയ്യാറാക്കിയ ചിത്രം ഇതിനോടകം വൈറലാണ്. വിജയ് ഇതുവരെ അവതരിപ്പിച്ച ഹിറ്റ് കഥാപാത്രങ്ങളെ എല്ലാം ഉൾപ്പെടുത്തി തയ്യാറാക്കിയതാണ് ചിത്രം. ഡിപിയിൽ ഒട്ടേറെ ചെറിയ വിശദാംശങ്ങൾ പോലും ഉൾപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങളെത്തുടന്ന് പിറന്നാൾ ആഘോഷം ട്വിറ്റർ സ്പേസ് പ്ളാറ്റ്ഫോമിലാകുമെന്നാണ് വിവരം.