തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് റീജിയണൽ ഔട്ട്റീച്ച് ബ്യൂറോ കേരളം,​ ലക്ഷദ്വീപ് മേഖലയും നാഷണൽ ആയുഷ് മിഷനും മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജും സംയുക്തമായി വിദ്യാർത്ഥികൾക്കായി വെബിനാർ സംഘടിപ്പിച്ചു. സായിഗ്രാമം ആയുഷ് വെൽനസ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. സുബി. എസ് ക്ളാസെടുത്തു. റീജിയണൽ ഔട്ട്റീച്ച് ബ്യൂറോ കേരളം,​ ലക്ഷദ്വീപ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ബീന മുഖ്യപ്രഭാഷണം നടത്തി. ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ബിസ്‌നി ആമുഖ പ്രസംഗം നടത്തി.