പാരീസ്: ലോകചാമ്പ്യൻമാരായ ഫ്രാൻസിന് യൂറോയിൽ തിരിച്ചടിയായി ഉസ്മനെ ഡെംബലേ പരിക്കേറ്റ് പുറത്ത്. ഹങ്കറിക്കെതിരായ മത്സരത്തിൽ ഡെംബലേയുടെ കാൽമുട്ടിനേറ്റ പരിക്ക് ഗുരുതരമാണെന്നും അദ്ദേഹത്തിന് ടൂർണമെന്റിലെ തുടർന്നുള്ള മത്സരങ്ങൾ നഷ്ടമാകുമെന്നും ഫ്രഞ്ച് ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. 57-ാം മിനിട്ടിൽ റാബിയോട്ടിന് പകരക്കാരനായാണ് താരം കളത്തിലിറങ്ങിയത്. എന്നാൽ അദ്ദേഹത്തിന് മൂന്നു മിനിറ്റിനുള്ളിൽ തന്നെ പരിക്കേറ്റ് ബാഴ്സലോണ വിംഗർക്ക് കളം വിടേണ്ടി വന്നു.