gilmer

സ്കോട്ടിഷ് താരം ബില്ലി ഗിൽമർ

പോസിറ്രീവ്

ഗ്ലാസ്‌ഗോ: യൂറോ കപ്പിലും കൊവിഡ് ഭീഷണി. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ സ്കോട്ട്‌ലൻഡിന്റെ യുവ വിസ്മയം ബില്ലി ഗിൽമറാണ് പോസിറ്രീവായത്. കരുത്തരായ ഇംഗ്ലണ്ടിനെ സ്കോട്ട്‌ലൻഡ് ഗോൾരഹിത സമനിലയിൽ പിടിച്ച മത്സരത്തിൽ ചെൽസി താരമായ ഗിൽമറായിരുന്നു കളിയിലെ താരം, ഗിൽമർ പത്ത് ദിവസത്തേക്ക് ക്വറന്റൈനിൽ പ്രവേശിച്ചു. ക്രൊയേഷ്യക്കെതിരായ സ്കോട്ട്ലൻഡിന്റെ നിർണായക മത്സരം ഗിൽമർക്ക് നഷ്ടമാകും. മറ്രൊരു സ്കോട്ടിഷ് താരത്തിനും കൊവിഡ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ടുകളുണ്ട്.