കവരത്തി: രാജ്യദ്രോഹക്കേസിൽ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക അയിഷ സുൽത്താനയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. മറ്റന്നാൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അയിഷയ്ക്ക് നോട്ടീസ് നൽകി. രാവിലെ 10.30ന് കവരത്തി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ്. .
കഴിഞ്ഞ ദിവസമാണ് രാജ്യദ്രോഹ കേസിൽ അയിഷ സുൽത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. മൂന്ന് ദിവസം കൂടി ദ്വീപിൽ തുടരാൻ അയിഷയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സർക്കാരിന്റെ ബയോവെപ്പണാണെന്ന് ചാനൽ ചർച്ചയിൽ അയിഷ പറഞ്ഞെന്നാണ് കേസ്.