euro

ബുക്കാറസ്റ്റ്: ഗ്രൂപ്പ് സിയിൽ നിന്ന് ഹോളണ്ടിനൊപ്പം ആസ്ട്രിയ പ്രീക്വാർട്ടർ ഉറപ്പിച്ചു. ഇന്നലെ നടന്ന് നിർണ്ണായക മത്സരത്തിൽ ഉക്രൈനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ആസ്ട്രിയ ഗ്രൂപ്പിൽ രണ്ടാം സ്ഥാനവുമായി രണ്ടാം റൗണ്ട് ഉറപ്പിച്ചത്. ഇതാദ്യമായാണ് ആസ്ട്രിയ യൂറോ നോക്കൗട്ട് റൗണ്ടിൽ എത്തുന്നത്. 21-ാം മിനിട്ടിൽ നായകൻ ഡേവിഡ് അലാബയെടുത്ത കോർണറിൽ നിന്ന് ക്രി​സ്റ്റ​ഫ​ർ​ ​ബൗം​ഗാ​ർ​ട്ട്ന​റാണ് ആസ്ട്രിയയുടെ വിജയഗോൾ നേടിയത്. ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാർക്കും പ്രീക്വാർട്ടറിലേക്ക് അവസരമുള്ളതിനാൽ ഉക്രൈന്റെ സാധ്യതകൾ പൂർണമായും അവസനിച്ചിട്ടില്ല.

ഗ്രൂപ്പിലെ മറ്രൊരു മത്സരത്തിൽ നേരത്തേ തന്നെ നോക്കൗട്ട് ഉറപ്പിച്ച ഹോളണ്ട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് നോർത്ത് മാസിഡോണിയയെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യൻമാരായി അടുത്ത റൗണ്ടിലെത്തി.

വേഗരാജാവ് ഉസൈൻബോട്ടിനും ഭാര്യ കാസി ബെന്നറ്രിനും ഇരട്ട കുട്ടികൾ പിറന്നു. കാസിയാണ് ഇൻസ്റ്റഗ്രാമിലൂടെ കുഞ്ഞുങ്ങളുടെ ചിത്രം പുറത്തു വിട്ടത്. ഒരു വയസുള്ള മൂത്ത മകൾക്കും ഇരട്ടക്കുട്ടികൾക്കും ഉസൈൻ ബോൾട്ടിനുമൊപ്പമുള്ള ചിത്രമാണ് കാസി പങ്കുവെച്ചത്. തണ്ടർ ബോൾട്ട് എന്നും സെന്റ് ലിയോ ബോൾട്ട് എന്നുമാണ് ഇരട്ടക്കുട്ടികളുടെ പേര്. മൂത്ത മകളുടെ പേര് ഒളിമ്പിയ ലൈറ്റ്നിങ് ബോൾട്ട് ആണ്