യുവനടി രസ്ന പവിത്രന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കിടയിൽ തരംഗമായിരിക്കുകയാണ്. നാടൻ കഥാപാത്രങ്ങളാൽ ശ്രദ്ധനേടിയ താരത്തിന്റെ വേറിട്ട ഗെറ്റപ്പ് കണ്ട് ആരാധകർ അന്തംവിട്ടിരിക്കുകയാണ്. ബാത്ത് ടബിൽ റോസാ ദലങ്ങൾക്കിടയിൽ കിടക്കുന്ന രസ്‌നയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. 2020ലെടുത്ത ചിത്രങ്ങളാണിതെന്നും ഈ ഫോട്ടോഷൂട്ടിന് ശേഷം ഫോട്ടോഷൂട്ട് ടീമിൽ കൊവിഡിൽ നിന്ന് രക്ഷപ്പെട്ടത് താൻ മാത്രമാെണന്നും നടി പറയുന്നു.
അനുലാൽ ആയിരുന്നു ഫോട്ടോഗ്രാഫർ. ഊഴം, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് രസ്ന. ഊഴം സിനിമയിൽ പൃഥ്വിരാജിന്റെ സഹോദരിയായാണ് നടി അഭിനയിച്ചത്. 'തെരിയാമാ ഉന്ന കാതലിച്ചിട്ടേൻ’ എന്ന തമിഴ് സിനിമയിൽ നായികയായ രസ്ന തെന്നിന്ത്യൻപ്രേക്ഷക പ്രശംസയും നേടി.